തരിയോട്: കാപ്പുവയല്‍ നാട്ടുവെളിച്ചം ഗ്രന്ഥശാല മൂന്നാം വാര്‍ഷികം ‘നാട്ടുത്സവം’ എന്ന പേരില്‍ ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ഏബ്രഹാം കെ. മാത്യു അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ ഹാരിസ് നെന്‍മേനി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി, പഞ്ചായത്ത് അംഗങ്ങളായ ധനിഷ സുനില്‍, വിജയരാഘവന്‍, വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എം. സുമേഷ്, പഞ്ചായത്ത് ലൈബ്രറി സമിതി കണ്‍വീനര്‍ എം. ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു. ഗ്രന്ഥശാല സെക്രട്ടറി സി. ടി. കൃഷ്ണകുമാര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി മഹേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു. കുട്ടികളുടെ മത്സരങ്ങള്‍, കൈകൊട്ടിക്കളി, വട്ടക്കളി, എസ്ബി കമ്മ്യൂണിക്കേഷന്റെ ഗാനമേള എന്നിവ നടന്നു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *