വെള്ളമുണ്ട: വെറ്ററൻസ് അസോസിയേഷൻ വെള്ളമുണ്ട 69ാമത് കുടുംബ സംഗമവും ജനറൽ ബോഡി യോഗവും നടത്തി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. എം.കമർലൈല ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് പി.ജെ. വിൻസൻ്റ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഡി രവീന്ദ്രൻ റിപ്പോർട്ടും ട്രഷറർ ടി. എം. രവീന്ദ്രൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വാർഡ് മെമ്പർ അബ്ദുളള കണിയാങ്കണ്ടി ആശംസകൾ നേർന്നു. മാനന്തവാടി ബി. എഡ് സെൻ്റർ ഡയറക്ടർ എം. പി അനിൽ മുഖ്യ പ്രഭാഷണം നടത്തി. സി. വി.ഷിബു (വയനാട് വിഷൻ റിപ്പോർട്ടർ ) , വി.കെ. ശ്രീധരൻ മാസ്റ്റർ (സംസ്ഥാന അത്‌ലറ്റിക് മീറ്റ് ജേതാവ്) കെ. കെ. ചന്ദ്രശേഖരൻ (ജില്ലയിലെ മികച്ച പാലിയേറ്റീവ് കെയർ ഓർഗനൈസർ ) , കുമാരി. ശ്രേയകൃഷ്ണ (എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഗോത്രവിഭാഗം വിദ്യാർഥിനി ) ആൽവിഷ് ദാസ് ജോർജ് (ഷട്ടിൽ ബാറ്റ്മിൻ്റൻ ജില്ലാതലവിജയി ) എന്നിവരെ അനുമോദിച്ചു. എം. ഗംഗാധരൻ , എം. ചന്ദ്രൻ , ടി.ജി. ബനിയാമിൻ, എം. അബ്ദുൾ അസീസ്, മംഗലശ്ശേരി മാധവൻ, പി.ജെ ആൻ്റണി, എം.ജെ പോൾ, എ. ശ്രീധരൻ, സ്റ്റാൻലി . പി.പി, ആർ. സുരേന്ദ്രൻ , എ .രാജഗോപാലൻ, എൻ . കെ. ബാബുരാജ്, എം.മോഹനകൃഷ്ണൻ,വിജയമ്മ യേശുദാസ്, എൻ . ജി ശാരദാമ്മ എന്നിവർ സംസാരിച്ചു.
