മാനന്തവാടി: മാനന്തവാടി നഗരസഭാ പരിധിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്ത പ്രധാന ഇടങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ പുതിയ ഷെൽട്ടറുകൾ നിർമ്മിക്കാൻ നടപടി തുടങ്ങി. യാത്രക്കാരുടെ ദീർഘനാളത്തെ ദുരിതത്തിന് പരിഹാരം കാണുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ ചെലവ് കുറഞ്ഞതും എന്നാൽ ആധുനികവുമായ രീതിയിലാണ് ഇവ വിഭാവനം ചെയ്തിരിക്കുന്നത്. യാത്രക്കാരുടെ തിരക്കും ആവശ്യകതയും പരിഗണിച്ച് നഗരത്തിലെ പ്രധാന അഞ്ച് പോയിന്റുറുകളിലാണ് ആദ്യഘട്ടത്തിൽ നിർമ്മാണം നടക്കുക. വള്ളിയൂർക്കാവ് ജംഗ്ഷൻ,പോസ്റ്റ് ഓഫീസ് റോഡ്,കോഴിക്കോട് റോഡ്,താഴെയങ്ങാടി റോഡ്, മൈസൂർ റോഡ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ കാത്തിരിപ്പു കേന്ദ്രങ്ങൾ സ്ഥാപിക്കുക. സർക്കാർ ഫണ്ടുകൾക്ക് പുറമെ പൊതുജന പങ്കാളിത്തം കൂടി ഉറപ്പാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രാദേശിക കൂട്ടായ്‌മകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണം ഇതിനായി തേടും. നഗരത്തിലെത്തുന്ന യാത്രക്കാർക്ക് വെയിലും മഴയും ഏൽക്കാതെ ബസ് കാത്തിരിക്കാനുള്ള സൗകര്യം ഒരുക്കുക എന്നതാണ് പ്രഥമ പരിഗണന. കുറഞ്ഞ ചെലവിൽ മികച്ച സൗകര്യങ്ങളുള്ള കാത്തിരിപ്പ് കേന്ദ്രങ്ങളാണ്

By ONLINE

Leave a Reply

Your email address will not be published. Required fields are marked *