ആലപ്പുഴ കായംകുളത്ത് തെരുവുനായ ആക്രമണം. മൂന്ന് മാസം പ്രായമുള്ള കുട്ടിയും മുത്തശിയും ഉള്‍പ്പെടെ നാല് പേര്‍ക്ക് കടിയേറ്റു. പല ആള്‍ക്കാരെയും കടിച്ച് ഓടിവന്ന ശേഷമാണ് മുത്തശിയെയും കുഞ്ഞിനെയും നായ കടിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ഗുരുതരമായ പരുക്കുകളോടെ കുട്ടിയെ കായംകുളം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടമുണ്ടാക്കുന്ന നായ്ക്കളെ കൊല്ലാനുള്ള നടപടിയിലേക്ക് പഞ്ചായത്തും സര്‍ക്കാരും കടക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പുല്ലുകുളങ്ങരയിലും നിരവധിപേരെ തെരുവുനായ ആക്രമിച്ചു. പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
