കല്‍പ്പറ്റ: നിരവധി പ്രമുഖ സിനിമകളുടെ മികച്ച ഷൂട്ടിംഗ് ലൊക്കേഷനായ വയനാട് ജില്ലയെ സിനിമാ ഹബ്ബായി പ്രഖ്യാപിക്കുന്നതിന് സിനിമാ നയരൂപീകരണത്തില്‍ പ്രത്യേക പദ്ധതികള്‍ ഉള്‍പ്പെടുത്തണമെന്ന് ഹൗസ്ഫുള്‍സിനിമാ ടാക്കീസ് ( ഹൊഫ്‌സിറ്റ) ജില്ല നേതൃയോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. നിലവില്‍ 4 സിനിമകളുടെഷൂട്ട് ജില്ലയില്‍ നടക്കുന്നുണ്ട്. സിനിമ ഹബ്ബായി പ്രഖ്യാപിച്ചാല്‍ വയനാടിന്റെ സാമ്പത്തിക മേഖലയില്‍ ആശാവഹമായ പുരോഗതി കൈവരിക്കാനാകുമെന്ന് യോഗം വിലയിരുത്തി. ജില്ല ചെയര്‍മാന്‍ സലാം കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ടകിഷോര്‍ ചീരാല്‍, വൈസ് ചെയര്‍മാന്‍ വി.വിനോദ് വൈത്തിരി, ജോ.കണ്‍വീനര്‍ ബേബി തദേവസ്, രക്ഷാധികാരി സുലോചന രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു,

By admin

Leave a Reply

Your email address will not be published. Required fields are marked *