കൽപ്പറ്റ :മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ യൂണിറ്റ് തലങ്ങളിൽ സജീവമാക്കാനും
ക്യാമ്പയിനിൻ്റെ ഭാഗമായി മുഴുവൻ യൂണിറ്റുകളിലും മൊമെന്റം സർട്ടിഫിക്കറ്റ് കോഴ്സ് പൂർണമായും നടപ്പിലാക്കാനും മുഴുവൻ യൂണിറ്റുകളെയും സമാർട്ട് അദാലത്തിലും ഫീൽഡ് അദാലത്തിലും പങ്കെടുപ്പിക്കാനും
ജില്ലാ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. ക്യാമ്പയിൻ
മുന്നൊരുക്കത്തിന്റെ ഭാഗമായി കൽപ്പറ്റയിൽ സംഘടിപ്പിച്ച ജില്ലാ പ്രവർത്തക സമിതി എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മുഹിയുദ്ദീൻ കുട്ടി യമാനി ഉത്ഘാടനം നിർവ്വഹിച്ചു.
SKSSF സംസ്ഥാന ട്രഷറർ അയ്യൂബ് മാസ്റ്റർ മെമ്പർഷിപ്പ് ക്യാമ്പയിൻ മാന്വൽ അവതരിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് നൗഷീർ വാഫി വെങ്ങപ്പള്ളി അധ്യക്ഷത വഹിച്ചു.
ഷിഹാബ് മാസ്റ്റർ റിപ്പൺ,അബ്ബാസ് വാഫി ചെന്നാലോട്,ഷംസുദ്ദീൻ വാഫി,റബീബ് പിണങ്ങോട്,
ജാഫർ മില്ലുമുക്ക്, ജുബൈർ ദാരിമി വാരാമ്പറ്റ,മുജീബ് അഞ്ചുകുന്ന്,
മുനീർ വടകര,ഷിഹാബ് ഫൈസി,റംഷിദ് ചെറ്റപ്പാലം,
നൗഷാദ് ഗസ്സാലി,സലാം എടപ്പാറ,ഫൈസൽ മുട്ടിൽ,
സാദിഖുൽ അമീൻ ഫൈസി
തുടങ്ങിയവർ പങ്കെടുത്തു.
മേഖലാ പ്രസിഡന്റ്,സെക്രട്ടറി,
ട്രഷറർ,വർക്കിങ് സെക്രട്ടറി,മെമ്പർഷിപ്പ് ക്യാമ്പയിൻ മേഖലാ കോഡിനേറ്റർമാർ,അദാലത്ത് മേഖലാ കോഡിനേറ്റർമാർ
തുടങ്ങിയവരും പ്രവർത്തക സമിതിയിൽ പങ്കെടുത്തു.
ജില്ലാ ജനറൽ സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരിയും സ്വാഗതവും വർക്കിംഗ് സെക്രട്ടറി സുഹൈൽ വാഫി ചെന്നലോട് നന്ദിയും പറഞ്ഞു

By admin

Leave a Reply

Your email address will not be published. Required fields are marked *