​മാനന്തവാടി: സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ മുതിർന്ന നേതാവായിരുന്ന
തമ്മട്ടാൻ പോക്കർ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.

​പാർട്ടിയോടുള്ള അചഞ്ചലമായ കൂറും ത്യാഗസന്നദ്ധതയും പോക്കർ സാഹിബിനെ പ്രവർത്തകർക്കിടയിൽ വേറിട്ട വ്യക്തിത്വമാക്കി മാറ്റിയതായി അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
സംഘടനയുടെ എല്ലാ പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിന്നിരുന്ന അദ്ദേഹത്തിന്റെ സജീവ സാന്നിധ്യവും സൗമ്യമായ പെരുമാറ്റവും യോഗത്തിൽ എടുത്തുപറഞ്ഞു.
​അദ്ദേഹത്തിന്റെ സമർപ്പണബോധവും മാതൃകാപരമായ പ്രവർത്തനശൈലിയും പുതിയ തലമുറയിലെ പ്രവർത്തകർക്ക് പ്രചോദനമാണെന്നും നേതാക്കൾ അനുസ്മരിച്ചു.
​അനുസ്മരണ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ അധ്യക്ഷത വഹിച്ചു. SDPI ജില്ലാ ജനറൽ സെക്രട്ടറി പി ടി സിദ്ധീഖ്, ജില്ലാ സെക്രട്ടറിമാരായ എസ്. മുനീർ, സൽമ അഷ്റഫ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി കെ അബ്‌ദുസ്സമദ്, ഇ ഉസ്മാൻ, മണ്ഡലം സെക്രട്ടറി സജീർ എം ടി എന്നിവർ സംസാരിച്ചു.
​ടി. പോക്കറിന്റെ വേർപാട് സംഘടനയ്ക്കും സമൂഹത്തിനും തീരാനഷ്ടമാണെന്നും അദ്ദേഹത്തിന്റെ ഓർമ്മകൾ എന്നും നിലനിൽക്കുമെന്നും നേതാക്കൾ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *