കൽപ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐ റെഡ് റിബൺ ക്ലബ്ബിന്റെയും നാഷണൽ സർവീസ് സ്കീം, കൽപ്പറ്റ ജനറൽ ആശുപത്രി എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഏകദിന രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഐ.ടി.ഐയിൽ നടന്ന ക്യാമ്പ് മെഡിക്കൽ ഓഫീസർ ഡോ. എം.എസ് ശുഭ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് ഇൻസ്ട്രക്ടർ പി.വി റോയി അദ്ധ്യക്ഷനായ പരിപാടിയിൽ റെഡ് റിബൺ ക്ലബ്ബ് കോഓർഡിനേറ്റർ സ്റ്റീഫൻ ജയിംസ്, സീനിയർ ഇൻസ്ട്രക്ടർ കെ.എസ് രാഖി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എ രജീഷ് എന്നിവർ പങ്കെടുത്തു. കെ.എം.എം ഗവ. ഐ.ടി.ഐയിലെ ജീവനക്കാരും ട്രെയിനികളും പങ്കെടുത്ത രക്തദാന പരിപാടിയിൽ 38 യൂണിറ്റ് രക്തം ദാതാക്കളിൽ നിന്ന് സ്വീകരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *