പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായി ഉഭയകക്ഷികൂടിക്കാഴ്ച നടത്തും. ഫ്രാന്‍സിലെ ഇവിയനില്‍ നടക്കുന്ന ജി7 ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച നടക്കുക. 16 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് കൂടിക്കാഴ്ച. കഴിഞ്ഞദിവസം ജി7 ഉച്ചകോടിക്കിടെഇരു നേതാക്കളും ഹ്രസ്വ ചര്‍ച്ച നടത്തിയിരുന്നു.

ഉച്ചകോടിയിലെ ഔട്ട്‌റീച്ച്സെഷനെ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം അഭിസംബോധനചെയ്തു. വിശ്വാസവും സുതാര്യതയും വളര്‍ത്തിയെടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തു.സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിന് അന്താരാഷ്ട്ര തലത്തില്‍ നയതന്ത്രത്തിനും മുന്‍ഗണന നല്‍കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

16മാസത്തെ ഇടവേളയ്ക്ക് ശേഷം മോദി ട്രംപിനെ കണ്ടതും പരസ്പരം ഹസ്തദാനം ചെയ്തതും ചര്‍ച്ചയാകുകയാണ്. ഇതിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. ഹസ്തദാനത്തിന് ശേഷം ഇരുവരും ഹ്രസ്വമായി സംസാരിച്ചു. ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍ തന്നെ നടക്കുമെന്നതിനാല്‍ അധിക സമയം സംസാരിക്കാതെ ഇരുനേതാക്കളും പിരിയുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *