ബത്തേരി: ഓഗസ്റ്റ് 9 ക്വിറ്റിന്ത്യാദിനത്തോടനുബന്ധിച്ച് വുമണ്‍സ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ ഐഎന്‍ടിയൂസി സുല്‍ത്താന്‍ബത്തേരി താലൂക്ക് കണ്‍വെന്‍ഷന്‍ നടത്തി. സ്ത്രീകള്‍ ഇന്ന് കുടുംബത്തിന്റെ മാത്രം ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരല്ല. സമൂഹത്തിലും സംഘടനാ പ്രവര്‍ത്തനത്തിലും ശക്തമായ സാന്നിധ്യമാണ് സ്ത്രീകള്‍ക്ക് ഉള്ളത്.എന്നാലും സ്ത്രീകള്‍ക്ക് മുന്നിലുള്ള വെല്ലുവിളികള്‍ ഇപ്പോഴും ഏറെയാണ് തുല്യ ജോലിക്ക് തുല്യ വേതനം തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുക, സാമൂഹ്യ സുരക്ഷ,സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ നമ്മള്‍ കൂടുതല്‍ ശക്തമാവണമെങ്കില്‍ സംഘടന ശക്തിപ്പെടുത്തണമെന്ന് ഐഎന്‍ടിയുസി ജില്ല പ്രസിഡന്റ് പി പി ആലി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.ഗോപി സി എ അധ്യക്ഷത വഹിച്ചു.

ഉമ്മര്‍ക്കുണ്ടാട്ടില്‍, ജിജി അലക്‌സ്, മായാ പ്രദീപ്, സതീഷ് പുതുക്കാട്,ജിനി തോമസ്, പി എന്‍ ശിവന്‍, വര്‍ഗീസ് കെ എം,ശ്രീനിവാസന്‍ തൊവരിമല,അസീസ് മാടാല, വത്സ ബെന്നി,അന്നക്കുട്ടി വര്‍ഗീസ്, മേഴ്‌സി സാബു, അരുണ്‍ ദേവ്, മണി പാമ്പനാല്‍, മനോജ് ഉതുപ്പാന്‍, ബാബു തോമസ്, ബാബു മാളിയേക്കല്‍, ജോയ് വടക്കനാട്,പ്രീതാ രവി,ശൈലജ സോമന്‍,രാധാ മഹാദേവന്‍, മിനി കൊച്ചുപുരയ്ക്കല്‍, എന്നിവര്‍ സംസാരിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *