എടപ്പെട്ടി: സതേൺ പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിൻ്റെയും ഗ്രീൻ സ്റ്റാർ ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡിൻ്റെയും സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി എടപ്പെട്ടി ഗവ. എൽ പി സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. രാസ- ജൈവ വളങ്ങളുടെ വിപണന രംഗത്ത് അൻപതിൽപരം വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യം ഇവർക്കുണ്ട്. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ കെ എം ജോഷി വിതരണോദ്ഘാടനം നിർവ്വഹിച്ചു. കമ്പനി റീജിയണൽ മാനേജർ കെ ആർ സോബിൻ ആമുഖപ്രഭാഷണം നടത്തി. പി ടി എ പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, സി കെ അജിത്ത് കൃഷ്ണൻ, ജി എസ് ഗോകുൽ,സി കെ നിഷാന്ത് , സി ഐ പൗലോസ്, ആർ കീർത്തി, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, പി എസ് അനീഷ, എം കെ അബ്ദുൾ സലാം എന്നിവർ നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *