മഹാരാഷ്ട്രയിലെ പർബാനിയിൽ ക്ഷേത്രത്തിൻ്റെ മേൽകൂര തകർന്ന് അപകടം. 4 മരണമെന്ന് റിപ്പോർട്ട്. മുപ്പതിലധികം ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. യശ്വാഡി ഗ്രാമത്തിലെ ഹനുമാൻ ക്ഷേത്രത്തിലാണ് അപകടം ഉണ്ടായത്.

ജില്ലാ ഭരണകൂടവും പോലീസും ആരോഗ്യ വകുപ്പും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ഗർഭഗൃഹത്തിന് മുന്നിലുള്ള നിർമാണത്തിലിരുന്ന സഭാ മണ്ഡപത്തിൻ്റെ മേൽക്കൂരയാണ് തകർന്നത്.പരുക്കേറ്റവരെ ചികിത്സയ്ക്കായി പർഭാനി ജില്ലാ സിവിൽ ആശുപത്രിയിലേക്ക് മാറ്റി. ഛത്രപതി സംഭാജിനഗറിൽ നിന്ന് 190 കിലോമീറ്റർ അകലെ യഷ്വാദി ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

“ക്ഷേത്രത്തിന്റെ ‘സഭാ-മണ്ഡപ’ത്തിന്റെ സ്ലാബ് ഉച്ചകഴിഞ്ഞ് 3.30 ഓടെ തകർന്നു. പൊലീസും ജില്ലാ ഭരണകൂടവും അവരുടെ സംഘങ്ങളെ അയച്ചിട്ടുണ്ട്, രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.” – ഒരു പൊലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *