കല്‍പ്പറ്റ: 2026 വര്‍ഷത്തെ എസ്എസ്എല്‍സി, സിബിഎസ്ഇ പത്താംതരം, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വയനാട് ജില്ലാപോലീസ് സഹകരണ സംഘാംഗങ്ങളുടെ മക്കള്‍ക്കുള്ള സംഘത്തിന്റെ അനുമോദനവും എന്‍ഡോവ്‌മെന്റ് വിതരണവും ജില്ലാ പോലീസ് മേധാവി എസ്. ദേവ മനോഹര്‍ ഐപിഎസ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് പി.ജി. സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.പി.ഒഎ ജില്ലാ സെക്രട്ടറി പി.സി. സജീവ്, സംഘം വൈസ് പ്രസിഡണ്ട് ബിപിന്‍ സണ്ണി, മുന്‍ ഡയറക്ടര്‍ സി.എസ്. ശ്രീജിത്ത്, എന്നിവര്‍ സംസാരിച്ചു.
