വയനാട് മേപ്പാടി കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ തൊഴിലാളികൾ മരിച്ച സംഭവം അത്യന്തം ഞെട്ടലുണ്ടാക്കുന്നതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അങ്ങേയേറ്റം ദാരുണമായ ദുരന്തത്തിൽ ജീവൻ നഷ്ടമായ തൊഴിലാളികളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

സർക്കാർ സംവിധാനങ്ങളുടെയും ദുരന്തനിവാരണ വകുപ്പിന്റെയും നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള രക്ഷാപ്രവർത്തനങ്ങൾക്കൊപ്പം നിന്ന്‌ ആവശ്യമായ സഹായങ്ങൾ നൽകാൻ സിപിഐഎം പ്രവർത്തകർ രംഗത്തിറങ്ങും. ബഹുജനങ്ങളാകെ രക്ഷാപ്രവർത്തനവുമായി സഹകരിക്കണം.

മണ്ണിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാൻ സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്‌ എന്നാണ്‌ മനസിലാക്കുന്നത്‌. ഇവരെല്ലാവരെയും മണ്ണിന്‌ പുറത്തെത്തിക്കാൻ അടിയന്തരമായ നടപടികൾ സ്വീകരിക്കണം. ദുരന്തത്തിൽ പരുക്കേറ്റവർക്ക്‌ അടിയന്തര ചികിത്സയും, മരണപ്പെട്ടവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും അടിയന്തിര ധനസഹായവും ഉറപ്പാക്കാൻ സർക്കാർ നടപടിയുണ്ടാകണം എം വി ഗോവിന്ദൻ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം അഞ്ചായി. മരിച്ചവർ അതിഥി തൊഴിലാളികളാണ്. കാണാതായ ഏഴുപേർക്കായി തിരച്ചിൽ തുടരുകയാണ്. പരുക്കേറ്റ ഏഴുപേർ മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. അതിൽ തന്നെ ICU-വിലുള്ള രണ്ടുപേരിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. 19 കാരനായ മധ്യപ്രദേശ് സ്വദേശി ദിലീപിന്റെ ശസ്ത്രക്രിയ ഇന്ന് തന്നെ നടക്കും. ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ ഊർജിത രക്ഷാപ്രവർത്തനം സ്ഥലത്ത് നടക്കുകയാണ്. മണ്ണിനടിയിൽ കൂടുതൽപേർ കുടുങ്ങി കിടക്കുന്നുണ്ടോ എന്നറിയാൻ കഡാവർ നായക്ക് ഉപയോഗിച്ച് പരിശോധന തുടരുകയാണ്. മേപ്പാടിയെ ചൂരൽമലയുമായി ബന്ധിപ്പിക്കുന്ന മീനാക്ഷിപ്പാലമാണ് മണ്ണിനടിയിലായിരിക്കുന്നത്. മേപ്പാടിയെയും ചൂരൽമലയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. വയനാട്ടിലെ തുരങ്കപാതാ പ്രവേശന ഭാഗത്തെ മണ്ണ് കുത്തിയൊലിച്ച് രാവിലെ പതിനൊന്നേ കാലോടെയായിരുന്നു അപകടം ഉണ്ടായത്.

By admin

Leave a Reply

Your email address will not be published. Required fields are marked *