മാനന്തവാടി: മാനന്തവാടി ഗവ.യുപി സ്‌കൂളില്‍ വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച പുതിയ സ്‌കൂള്‍ ബസിന്റെ ഫ്‌ളാഗോഫും എം.എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ സഹകരണത്തോടെ എച്ച്ഡിഎഫ്‌സി ബാങ്ക് പരിവര്‍ത്തന്‍ സ്‌കീമില്‍ ആധുനിക സാങ്കേതിക സൗകര്യങ്ങളോടെ നവീകരിച്ച ക്ലാസ് മുറികളുടെയും, സയന്‍സ് ലാബിന്റെയും ഉദ്ഘാടനവും മാനന്തവാടി എംഎല്‍എ ഉഷ വിജയന്‍ നിര്‍വഹിച്ചു.
മാനന്തവാടി നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി വി ജോര്‍ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടിവിഎസ് മൂസ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ രാജീവന്‍ ഡിവിഷന്‍ കൗണ്‍സിലര്‍ ഹംസ പി.കെ സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോക്ടര്‍ നീരജ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ഗോപാലകൃഷ്ണന്‍ മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സുനില്‍കുമാര്‍ ബിപിസി ഇന്‍ ചാര്‍ജ് ജോസഫ് വി എം തുടങ്ങിയവര്‍ സംസാരിച്ചു.പി ടി എ പ്രസിഡണ്ട് അരുണ്‍ ദാസ് സ്വാഗതവും പ്രധാനാദ്ധ്യാപകന്‍ ടി പി വര്‍ക്കി നന്ദിയും പ്രകാശിപ്പിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *