കള്ളാടി മണ്ണിടിച്ചിലിനെ തുടര്‍ന്ന് ചൂരല്‍മല പ്രദേശത്തേക്ക് പോകുന്നവര്‍ക്ക് യാത്രാ പ്രശ്‌നം ഉണ്ടാവില്ലെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ്. അപകടസ്ഥലത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നീരീക്ഷിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ചൂരല്‍മലക്കാര്‍ക്ക് ഡോക്ടര്‍, നഴ്‌സ്, മരുന്ന് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സൗകര്യവും മഴ തുടരുകയാണെങ്കില്‍ പ്രദേശത്തുള്ളവര്‍ക്ക് പ്രത്യേക റേഷന്‍ അനുവദിക്കാനും ക്രമീകരണം ഉറപ്പാക്കും. ഇതിനായി പ്രദേശത്ത് താമസിക്കുന്നവരുടെ പട്ടിക തയ്യാറാക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. അപകട സ്ഥലത്ത് നിന്ന് നീക്കം ചെയ്യുന്ന മണ്ണ് റോഡരികില്‍ നിക്ഷേപിച്ചത് ക്രമീകരിക്കുമെന്നും മന്ത്രി ടി സിദ്ദീഖ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *