ചെറിയ പ്രായം മുതലേ മനസ്സിൽ കൊണ്ടുനടന്ന സ്വപ്നം കഠിനാധ്വാനത്തിലൂടെയും അർപ്പണബോധത്തോടെയുള്ള പരിശ്രമത്തിലൂടെയും സാക്ഷാത്കരിച്ചിരിക്കുകയാണ് കൂളിവയൽ സ്വദേശിനി അഭിനാ മനു. പ്രൈവറ്റ് പൈലറ്റ് ലൈസൻസ് (PPL) സ്വന്തമാക്കി ശ്രദ്ധേയമായ നേട്ടം കൈവരിച്ച അഭിനാ മനുവിനെ വയനാട് ജില്ലാ പഞ്ചായത്ത് തരുവണ ഡിവിഷൻ മെമ്പർ മുഫീദ തസ്നി അനുമോദിച്ചു.
അനുമോദനച്ചടങ്ങിൽ മാനന്തവാടി നിയോജകമണ്ഡലം ഹാരിസ് കാട്ടിക്കുളം, മണ്ഡലം സെക്രട്ടറി ഷിഹാബ് മലബാർ, വൈസ് പ്രസിഡന്റുമാരായ ഹാരിസ് പുഴക്കൽ, കബീർ മാനന്തവാടി, വയനാട് ജില്ലാ പഞ്ചായത്ത് കണിയാമ്പറ്റ ഡിവിഷൻ അംഗം സുനിൽ പനമരം, എസ്.ടി.യു സംസ്ഥാന ഭാരവാഹി ആയിഷ ഉമ്മർ, എം.എസ്.എഫ് മണ്ഡലം സെക്രട്ടറി ഫാസിൽ ഗസ്സാലി, റിയാസ് എന്നിവർ പങ്കെടുത്തു.
