ഗവർമെൻ്റ്കരാറുകാർ പ്രതിസന്ധിയിൽ ആണെന്നും മേഖലയെ സംരക്ഷിക്കാൻ സർക്കാർ ഇടപെടൽ നടത്തണമെന്നും ഷെഡ്യൂൾ തുക കാലാനുസൃതമായി പുതുക്കണമെന്നും ആൾ കേരള ഗവർമെൻറ്കോൺട്രാക്ടേഴ്സ് അസോസിയേഷൻ വൈത്തിരി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു നിർമ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റം, കൂലിയിൽ ഉണ്ടായ വൻ വർദ്ധനവ്, ആവശ്യത്തിന് മെറ്റീരിയൽ ലഭിക്കാത്ത സാഹചര്യം പഞ്ചായത്തുകളിലെ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിലെ അമിത ജോലിഭാരം കാരണം ബില്ലുകൾ യഥാസമയം എഴുതി കിട്ടാനുള്ള കാലതാമസം തുടങ്ങി കരാർ മേഖല ഒട്ടനവധി പ്രശ്നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകുന്ന സാഹചര്യത്തിൽ ഒട്ടേറെ കരാറുകാർ ലൈസൻസ് പോലും പുതുക്കാത്ത സാഹചര്യമാണ് നിലവിലുള്ളത് അതോടൊപ്പം സർക്കാറിനും തദ്ദേശസ്ഥാപനങ്ങൾക്കും വൻ സാമ്പത്തിക ബാധ്യതയായി വ്യാജ ലേബർ കോൺട്രാക്ട് സൊസൈറ്റികൾ രൂപീകരിച്ച് പൊതു ഖജനാവിൽ നിന്നും കോടിക്കണക്കിന് രൂപയാണ് ഇടനിലക്കാർ കമ്മീഷനായി കൈപ്പറ്റുന്നത് ഇതിനെതിരെ സർക്കാർ ഇടപെടൽ ഉണ്ടാവണമെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ഹംസ ഉദ്ഘാടനം ചെയ്തു പ്രസിഡണ്ട് ബിജൂസ് കറിയ അധ്യക്ഷത വഹിച്ചു കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഹനീഫ അസോസിയേഷൻ നേതാക്കളായ സജി മാത്യു കെ എം കുര്യാക്കോസ് ,എംപി സണ്ണി ,പി കെ അയ്യൂബ് ഷാജി സംസാരിച്ചു സെക്രട്ടറി ഒ.കെ സക്കീർ സ്വാഗതവും ഹരീഷ് നന്ദിയും പറഞ്ഞു പുതിയ ഭാരവാഹികളായി ബിജൂ സ് കറിയ പ്രസിഡന്റ് അഭിലാഷ്, കെ സി അഷറഫ്, മുബഷിർ മുബാറക്ക് വൈസ് പ്രസിഡണ്ട്മാർ ഒ കെ സക്കീർ സെക്രട്ടറി ഹരീഷ് അബ്ദുൽ മുനീർ ഹസീബ് കെ ജോയിൻ സെക്രട്ടറിമാർ പ്രകാശ് ജോസ് ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു
