കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. ഭാരോദ്വഹനത്തില്‍ മീരാഭായ് ചനുവിന് സ്വര്‍ണ്ണമെഡല്‍ ലഭിച്ചു. തുടര്‍ച്ചയായ മൂന്നാം കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് മീരാഭായ് ചനു സ്വര്‍ണ്ണം നേടുന്നത്.
48 കിലോഗ്രാം വിഭാഗത്തിലാണ് മീരാഭായ് ചനുവിന്റെ സ്വര്‍ണ നേട്ടം. ആകെ 190 കിലോഗ്രാം ഭാരമാണ് മീരാഭായ് ചനു ഉയര്‍ത്തിയത്. സ്നാച്ചില്‍ 85 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 105 കിലോഗ്രാമും ഉയര്‍ത്തി. സ്‌നാച്ചില്‍ 85 കിലോ ഉയര്‍ത്തി പുതിയ കോമണ്‍വെല്‍ത്ത് റെക്കോര്‍ഡിടുകയായിരുന്നു ചനു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മീരാഭായ് ചനുവിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ സ്വര്‍ണമാണിത്. ടോക്കിയോ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ ജേതാവായ ചനു 2014 ലെ ഗ്ലാസ്ഗോ ഗെയിംസിലും വെള്ളി നേടിയിരുന്നു.
