ചെറ്റപ്പാലം: മഴക്കാലം കനത്തതോടെ കാടു മൂടിയ ചെറ്റപ്പാലം ജങ്ഷനും പരിസരവും മുസ്‌ലിം യൂത്ത് ലീഗ് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാട് വെട്ടിത്തെളിച്ചും പ്ലാസ്റ്റിക് വെയ്സ്റ്റുകള്‍ ശേഖരിച്ചും വൃത്തിയാക്കി. ഡിവിഷന്‍ കൗണ്‍സിലര്‍ സി.കുഞ്ഞബ്ദുളള ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.എസ് മൂസ, ഷറഫുദ്ധീന്‍ കടവത്ത്, കൗണ്‍സിലര്‍ ബിജി കുമാരി, മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് റമീസ് രാജ, ശാഖ യൂത്ത് ലീഗ് ഭാരവാഹികളായ ആസിഫ് തമ്മട്ടാന്‍, റാഷിദ് ആലിഹസന്‍, സാജ് അബ്ദുല്‍ ഗഫൂര്‍, ഷിഹാബുദ്ധീന്‍.സി, ഹംസ ഇസ്മാലി, ഹംസ പളളിയാല്‍, ഷബീര്‍ സൂഫി, ഇര്‍ഷാദ്, റഹീസ്.ടി, റംഷാദ്.സി, മുഹ്‌സിന്‍.പി.എം എന്നിവര്‍ നേതൃത്വം നല്‍കി

By admin

Leave a Reply

Your email address will not be published. Required fields are marked *