ദ്വാരക: വൈദ്യുതി മേഖലയെ തകര്‍ക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ, പവര്‍കട്ട് തിരികെ കൊണ്ട് വന്ന് ജനങ്ങളെ പ്രയാസത്തിലാക്കു ന്ന യുഡിഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധത്തിന്റെ ഭാഗമായി സിപിഐഎം നല്ലൂര്‍നാട് ലോക്കല്‍ കമ്മിറ്റി നാലാംമൈലില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധം നടത്തി.പവര്‍കട്ട് എന്താണെന്ന് അറിയാത്ത യുവ തലമുറയെ പവര്‍കട്ട് എന്താണെന്ന് കാണിച്ചുകൊടുത്ത യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ നയത്തെ നിഷിധമായി വിമര്‍ശിച്ചുകൊണ്ട് സിപിഐ എം പനമരം ഏരിയ സെക്രട്ടറി ജസ്റ്റിന്‍ ബേബി പരിപാടി ഉദ്ഘാടനം ചെയ്തു.നല്ലൂര്‍നാട് ലോക്കല്‍ സെക്രട്ടറി മനു ജി കുഴിവേലി അധ്യക്ഷതവഹിച്ചു.ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ. മുരളീധരന്‍, പി സന്തോഷ്, എംപി വത്സന്‍,യു വി ബിജു, ജോയി പി കുരിശിങ്കല്‍,എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *