മേപ്പാടി: ഡോക്ടർ മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ 2021 അധ്യയേന വർഷത്തിൽ ബി.ഫാം കോഴ്സിൽ പ്രവേശനം നേടി പഠനം പൂർത്തീകരിച്ച 86 വിദ്യാർത്ഥികൾക്കുള്ള
ബിരുദ ദാനം നടന്നു. വൈത്തിരി വില്ലേജ് റിസോർട്ടിൽ ‘ആംബിയോറ’26’ എന്ന പേരിൽ നടത്തിയ ചടങ്ങ് ഡോ. മൂപ്പൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ പ്രൊ.ഡോ. ലാൽ പ്രശാന്ത് എം എൽ അധ്യക്ഷനായ പരിപാടിയിൽ ഹൈദരാബാദ് നൊവാർടീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ക്ലിനിക്കൽ ഡാറ്റ ഓപ്പറേഷൻ വിഭാഗം സീനിയർ ഡയറക്ടർ കൃപേഷ് കൃഷ്ണൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രാർ പ്രൊഫ. രാജീവ് വി ആർ ഫാർമസിസ്റ്റ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. അക്കാദമിക് മികവ് പുലർത്തിയ കുട്ടികൾക്കുള്ള പ്രത്യേക പുരസ്കാരങ്ങൾ ബാംഗ്ലൂർ ആക്സഞ്ചർ സൊല്യൂഷൻസ് ലിമിറ്റഡിലെ ക്വാളിറ്റി അഷൂറൻസ് വിഭാഗം അസോസിയേറ്റ് വൈസ് പ്രസിഡൻറ് ഡോക്ടർ പി സനിൽകുമാർ സമ്മാനിച്ചു.
മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എലിസബത്ത് ജോസഫ്, മെഡിക്കൽ സൂപ്രണ്ട് ഡോ . സാറ ചാണ്ടി, മുൻ ഡീൻ ഡോ.എ പി കാമത്ത്, ഫാർമസി കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. ജിജി ജോസ്, ഫാർമകോഗ്നസി വിഭാഗം മേധാവി ഡോ. ഷിബു പ്രശാന്ത്, നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊ.ഡോ. ലിഡാ ആൻറണി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *