മാനന്തവാടി: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ വയനാട് ജില്ലാ പ്രതിനിധി സഭ 2026 ജൂലൈ 29 ബുധനാഴ്ച മാനന്തവാടി നിലാറ ഹില്‍സ് റിസോര്‍ട്ടില്‍ നടക്കും.രാവിലെ 11.30 ന് ജില്ലാ പ്രസിഡന്റ് എ. യൂസുഫ് പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സഭ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ നാസര്‍ ടി., മുസ്തഫ പാമങ്ങാടന്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ പങ്കെടുത്ത് സംസാരിക്കും.ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ നിലവിലെ രാഷ്ട്രീയസാമൂഹിക സാഹചര്യങ്ങള്‍, സംഘടനാ പ്രവര്‍ത്തനങ്ങള്‍, ജനകീയ വിഷയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുകയും ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കുകയും ചെയ്യും.
