പരീക്ഷാചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള പൊതുപരീക്ഷാ ഭേദഗതി ബില്ലിൽ ലോക്‌സഭയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എം പി ഗൗരവ് ഗൊഗോയ്. ‘പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാൻ ആരാണ് നിങ്ങൾക്ക് നിർദേശം നൽകിയത്?’, ലാത്തിക്കൊണ്ട് തലയ്ക്കടിക്കാൻ പറഞ്ഞതാരാണ്? അമിത് ഷാ മറുപടി പറയണം. ചോദ്യപേപ്പർ ചോർച്ച തടയാനുള്ള ബിൽ വെറും ‘പ്രഹസനം’ മാത്രമാണെന്ന് ഗൊഗോയ് പറഞ്ഞു. ജൂലൈ 20-ന് ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) പാർലമെന്റിലേക്ക് നടത്തിയ മാർച്ചിനിടെയുണ്ടായ പൊലീസ് നടപടിയെക്കുറിച്ച് സർക്കാർ മറുപടി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ കപ്പാസിറ്റി എന്ന് പറയുന്നത് 34 പേരാണ് എന്നാൽ ഇവിടെ ഏജൻസി പിരിച്ചുവിട്ടു എന്ന് പറയുന്നത് 47 ഉദ്യോഗസ്ഥരെയാണ്. ഈ പിരിച്ചുവിട്ട ഉദ്യോഗസ്ഥർ ആരാണെന്ന് കേന്ദ്രം മറുപടി പറയണം. നിയമനം 34 നിന്ന് 47 എങ്ങനെ ആയി. NTA ചെയർമാനിൽ എന്താണ് കേന്ദ്രത്തിന് ഇത്ര വിശ്വാസം? NTA ചെയർമാൻ പ്രദീപ് കുമാർ ജോഷി മധ്യപ്രദേശിലും ഛത്തീസ്ഗഡിലും PSC ചെയർമാൻ ആയിരുന്നു. അപ്പോഴൊക്കെ ക്രമക്കേട് നടന്നിട്ടുണ്ട്. ഭരണപക്ഷം വിദ്യാർഥികളുടെ ഭാവി വിലകുറച്ച് കാണുകയാണ് ചെയ്യുന്നത്. എല്ലാം വോട്ടിന് വേണ്ടിയാണ്. ശിക്ഷ കർശനമാക്കിയതുകൊണ്ട് എന്ത് സംഭവിക്കും എന്നാണ്? വിദ്യാർഥികൾക്ക് നിങ്ങളുടെ വാക്കിൽ ഒരു വിശ്വാസവുമില്ല എം പി ചൂണ്ടിക്കാട്ടി.

കണ്ണിൽ പൊടിയിടാനാണ് നിയമഭേദഗതിയെന്നും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം ഇൻസ്റ്റഗ്രാമിൽ ശ്രദ്ധിക്കാനാണ് പ്രധാനമന്ത്രി പറയുന്നതെന്നും ഗൗരവ് ഗൊഗോയ് വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *