മേപ്പാടി:ജൂലൈ 30: ചൂരൽമല–മുണ്ടക്കയ് ഉരുൾപൊട്ടലിനെ തുടർന്ന് പീപ്പിൾസ് ഫൗണ്ടേഷൻ നടപ്പിലാക്കുന്ന “അറൈസ് മേപ്പാടി” പദ്ധതി സമൂഹപങ്കാളിത്തത്തോടെ നടപ്പാക്കിയ മാതൃകാപരമായ സമഗ്ര പുനരധിവാസ പദ്ധതിയാണെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു. ഭവന നിർമ്മാണം, ഉപജീവന പുനരുദ്ധാരണം, സ്വയംതൊഴിൽ, നൈപുണ്യ വികസനം, സാമൂഹിക സംരംഭങ്ങൾ, കൗൺസിലിംഗ് തുടങ്ങി ദുരന്തബാധിതരുടെ ജീവിതത്തിന്റെ വിവിധ മേഖലകളെ സ്പർശിക്കുന്ന സമഗ്രമായ പുനരധിവാസ മാതൃകയാണ് പീപ്പിൾസ് ഫൗണ്ടേഷൻ നടപ്പാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പീപ്പിൾസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച “അറൈസ് മേപ്പാടി – അതിജീവനത്തിൽ നിന്ന് വളർച്ചയിലേക്ക്” എന്ന സംരംഭക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്തബാധിതരെ സഹായം നൽകുന്നതിൽ മാത്രം ഒതുങ്ങാതെ, അവരെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കാനുള്ള തുടർച്ചയായ കൈപിടിത്തമാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പരിപാടിയിൽ അഭിനന്ദനപ്രഭാഷണവും ഉപഹാര വിതരണം ജമാത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ടി കെ ഫറൂക്ക് നിർവഹിച്ചു. മുഖ്യ പ്രഭാഷണം മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസയും,അനുസ്മരണ പ്രഭാഷണം ജമാത്തെ ഇസ്ലാമി ഇസ്ലാമി വയനാട് ജില്ലാ പ്രസിഡന്റ് ടി പി യൂനുസും
നിർവഹിച്ചു. ചെറുകിട സംരംഭകർക്കുള്ള സാമ്പത്തിക അച്ചടക്കം എന്ന വിഷയത്തിൽ എൻ ഐ ടി കോഴിക്കോടിലെ അസോസിയേറ്റ് പ്രൊഫസർ ഡോ മുഹമ്മദ് ഷാഫി വിഷയാവതരണം നടത്തി.

പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി ഐ നൗഷാദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ, വൈസ് ചെയർമാൻ എം അബ്ദുൽ മജീദ് സ്വാഗതവും, ജില്ലാ കോഓർഡിനേറ്റർ സി കെ ഷമീർ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *