മാനന്തവാടി: മാനന്തവാടി അമലോത്ഭവ മാതാ ദേവാലയത്തില്‍ ഗ്രാന്‍ഡ്‌പേരന്റ്‌സ് ഡേ ആഘോഷവും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. ചടങ്ങില്‍ വികാരിറവ.ഫാ.ജെയ്‌മോന്‍ ആകാശാലയില്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് വിപിന്‍ മൈക്കിള്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ ഷീജ ഫ്രാന്‍സിസ്,സി.ലിസ, നിക്‌സണ്‍, വിദ്യാര്‍ത്ഥി പ്രതിനിധി അല്‍ന എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ചടങ്ങില്‍ മുതിര്‍ന്നവരെ ആദരിച്ചു. കുടുംബ ശുശ്രൂഷാ സമിതി പ്രതിനിധി സബിത ബിനോയ് ചടങ്ങില്‍ നന്ദി രേഖപ്പെടുത്തി. നിരവധിയാളുകള്‍ പരിപാടിയില്‍ പങ്കെടുത്തു. സഹവികാരി ഫാ. ലിബിന്‍ ജോസഫ്, മതാധ്യാപകര്‍, പി.ടി.എ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി

By admin

Leave a Reply

Your email address will not be published. Required fields are marked *