സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അടിയന്തര യോഗം ചേരും. രാവിലെ 10 മണിക്ക് ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. 

ജില്ലാ കളക്ടര്‍മാരും ആഭ്യന്തര- റവന്യൂ മന്ത്രിമാരും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും ചീഫ് സെക്രട്ടറിയും യോഗത്തില്‍ പങ്കെടുക്കും. ജില്ലകളിലെ മഴക്കെടുതി, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം, മുന്‍കരുതല്‍ നടപടികള്‍, രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനം എന്നിവ യോഗം പ്രധാനമായും വിലയിരുത്തും. മഴക്കെടുതി നേരിടാന്‍ ആവശ്യമായ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ മുഖ്യമന്ത്രി നല്‍കും.

ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി മുന്നില്‍ നില്‍ക്കുന്നില്ലെന്ന വിമര്‍ശനം പ്രതിപക്ഷം ഉന്നയിച്ച് വരികയാണ്. ഇന്നും സംസ്ഥാനത്ത് ശക്തമായ മഴ തുടരാനാണ് സാധ്യത. എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലേര്‍ട്ടാണ്. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെയുള്ള തീരദേശ ന്യൂനമര്‍ദ്ദപ്പാത്തിയുടെ സ്വാധീനമാണ് മഴയുടെ ശക്തി വര്‍ദ്ധിക്കാനുള്ള കാരണം. വരും ദിവസങ്ങളില്‍ മഴയുടെ ശക്തി കുറയാനാണ് സാധ്യത. സംസ്ഥാനത്തെ പല ഡാമുകളിലും ജലനിരപ്പ് അതിന്റെ പരമാവധി അളവിലാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *