പനമരം: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പനമരം പോലീസ് നടത്തിയ പരിശോധനയിൽ 30 പാക്കറ്റ് ഹാൻസ് പിടികൂടി. പനമരം ടൗണിൽ നെല്ലാറാട്ട്കുന്ന് റോഡ് ജംഗ്ഷനിൽ വെച്ച് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നമായ ഹാൻസ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഹാൻസ് വിൽപ്പനക്കായി കൊണ്ടുവന്ന പനമരം ചങ്ങാടകടവ് മാണിക്കോത്ത് ഷമീർ എം.എ (44) എന്നയാൾക്കെതിരെ കേസെടുത്തു. ഇയാൾ വിദ്യാർത്ഥികളടക്കമുള്ളവർക്ക് ഹാൻസ് വിൽപ്പന നടത്തിവന്നിരുന്നതായി പോലീസ് വ്യക്തമാക്കി. പനമരം എസ്.ഐ ജിഷ്‌ണു കെ എസും, സംഘവുമാണ് ഹാൻസ് പിടികൂടിയത്

By admin

Leave a Reply

Your email address will not be published. Required fields are marked *