പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി അർജുൻ ആയങ്കി ഒളിവിൽ തുടരുന്നു. തുടർച്ചയായി ഇൻസ്റ്റഗ്രാമിലൂടെ അർജുൻ പോസ്റ്റുകൾ പങ്കുവെക്കുന്നുണ്ടെങ്കിലും ഇനിയും ഒളിസങ്കേതം കണ്ടെത്താനായിട്ടില്ല. അർജുനെ ഒളിവിൽ കഴിയാൻ സഹായിച്ച മൂന്നുപേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇന്നലെ ഇയാൾ തൃശൂരിൽ എത്തിയതിന്റെ വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു. പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുവാറ്റുപുഴ DySP യുടെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാട് രൂപീകരിച്ചാണ് അന്വേഷണം.

കോതമംഗലം , ഊന്നുകൽ SHO മാരെ ഭീഷണിപ്പെടുത്തിയത്തിനും, ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ചതിനും അർജുൻ ആയെങ്കിക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. നാലു കേസ് മാത്രമുള്ള തന്നെ തീവ്രവാദിയാക്കി വെടിവെച്ചു കൊല്ലാൻ ശ്രമിക്കുന്നുവെന്നും കള്ള കേസിൽ ജയിലിലടച്ചപ്പോൾ തന്റെ ജീവിതം താറുമാറായെന്നും അർജുൻ ആയങ്കി ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്ക്കാൻ നിർദേശം നൽകിയിരുന്നു. മുട്ടിനു വെടിവെച്ചാലും മുട്ടുകുത്തില്ലെന്നായിരുന്നു അർജുൻ ആയങ്കിയുടെ പ്രതികരണം.

പൊലീസിനെ പരിഹസിച്ചും വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തിയും അര്‍ജുന്‍ ആയങ്കി സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു. നിരന്തരം പ്രകോപനവും വെല്ലുവിളികളുമായി അര്‍ജുന്‍ നില്‍ക്കുമ്പോള്‍ എത്രയും പെട്ടെന്ന് ഇയാളെ കണ്ടെത്താന്‍ പൊലീസിനുമേല്‍ സമ്മര്‍ദം ഏറുകയാണ്. അതേസമയം അര്‍ജുന്‍ ആയങ്കിയുടെ സോഷ്യല്‍ മീഡിയ മറ്റാരെങ്കിലുമാണോ ഉപയോഗിക്കുന്നത് എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *