കൽപ്പറ്റ: ക്വിറ്റ് ഇന്ത്യാ ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് ജന്മദിനാഘോഷവും ക്വിറ്റ് ഇന്ത്യാ സ്മൃതി സംഗമവും സംഘടിപ്പിച്ചു.
ക്വിറ്റ് ഇന്ത്യാ സ്മൃതി സംഗമം എ.ഐ.സി.സി അംഗവും മുൻ ഡി.സി.സി പ്രസിഡന്റുമായ എൻ.ഡി. അപ്പച്ചൻ എക്സ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും വേണ്ടി പോരാടിയ ധീരസമരസേനാനികളുടെ ത്യാഗസ്മരണകൾ പുതുക്കുന്ന ദിനമാണ് ക്വിറ്റ് ഇന്ത്യാ ദിനമെന്ന് അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ് അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യസമരത്തിൽ യുവജനങ്ങൾ വഹിച്ച നിർണായക പങ്കിന്റെ സ്മരണ പുതുക്കിയാണ് യൂത്ത് കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ ദിനം സംഘടനയുടെ ജന്മദിനമായി ആചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യുവതയുടെ കരുത്തും ജനാധിപത്യത്തിന്റെ കാവലുമായി രാജ്യത്ത് യൂത്ത് കോൺഗ്രസ് എന്നും നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസിസി ജനറൽ സെക്രട്ടറി ബിനു തോമസ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികകൃഷ്ണൻ, ജോയ് തൊട്ടിത്തറ,എം.ഒ ദേവസ്യ, സുന്ദർരാജ്, ഫൈസൽ പാപ്പിനാ, ശശി പന്നിക്കുഴി, സുഹൈൽ കെ പി, ജോഷി എടപ്പെട്ടി, കെ പത്മനാഭൻ, രവീന്ദ്രൻ മാണ്ടാട്, ഉഷ തമ്പി,ഫൈസൽ മുട്ടിൽ, ബിനു വാഴവറ്റ, ജെയിംസ് മര്യാലയം, സുനിൽ മുട്ടിൽ, ഷൈജു മുട്ടിൽ, സുരേഷ് വി.വി, അൽത്താഫ്,ബഷീർ കണിയാമ്പറ്റ, ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.
