പനമരം: സിപിഐ(എംഎല്‍)റെഡ് സ്റ്റാര്‍ ജില്ലാ കമ്മിറ്റി കെ.എസ്. ബാബു അനുസ്മരണം നടത്തി. ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.ടി. പ്രേമാനന്ദ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം എന്ന നിലയില്‍ ബാബു പാര്‍ട്ടിക്കും സമൂഹത്തിനും വേണ്ടി ആത്മാര്‍ഥ പ്രവര്‍ത്തനമാണ് നടത്തിയതെന്ന് അദ്ദേഹം അനുസ്മരിച്ചു.
ബിജി ലാലിച്ചന്‍, ബകില ടീച്ചര്‍, എം.കെ. ഷിബു, കൃഷ്ണവേണി, സി.ജെ. ജോണ്‍സണ്‍, എന്‍.കെ. യൂസഫ്, കെ.എസ്. ദിനേശ് എന്നിവര്‍ പ്രസംഗിച്ചു. പനമരം ബ്രാഞ്ച് സെക്രട്ടറി ശ്രീകല കളരിക്കല്‍ സ്വാഗതം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *