കല്‍പ്പറ്റ: ജീവനക്കാര്‍ക്ക് സമയബന്ധിതമായി ലഭിക്കേണ്ട ശമ്പളപരിഷ്‌കരണവും, ക്ഷാമബത്തയും, സറണ്ടറും, ഇടതുഭരണത്തില്‍ ഇല്ലാതാക്കിയെന്ന് കേരള എന്‍ ജി ഒ അസോസിയഷന്‍ സംസ്ഥാന സെക്രട്ടറി കെ എ മുജീബ്. അസോസിയേഷന്‍ കല്‍പ്പറ്റ ബ്രാഞ്ച് പ്രവര്‍ത്തക സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം, വികലമായ മെഡിസെപ്പ്, ചരിത്രത്തില്‍ ആദ്യമായി ഡി.എ. കുടിശ്ശിക ആക്കിയ ഉത്തരവുകളും കഴിഞ്ഞ സര്‍ക്കാരിന്റെ ജീവനക്കാരോടുള്ള സമീപനം തുറന്നുകാട്ടി, കടുത്ത സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും, ഉത്സവബത്ത, ബോണസ്, അഡ്വാന്‍സ് എന്നിവ ഓണത്തിന് മുന്നോടിയായി നല്‍കിയത് ഈ സര്‍ക്കാരിന്റെ ജീവനക്കാരോടുള്ള പ്രതിബദ്ധതയുടെ തെളിവാണെന്ന് അദ്ദേഹം കുട്ടിച്ചേര്‍ത്തു. ബ്രാഞ്ച് പ്രസിഡന്റ് ബെന്‍സി ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ ടി ഷാജി, ജില്ലാ സെക്രട്ടറി പി ജെ ഷൈജു, പി ടി സന്തോഷ്, അബ്ദുല്‍ ഗഫുര്‍ പി, സി കെ ജിതേഷ്, രതീഷ് കുമാര്‍ കെ ആര്‍, എം ജി അനില്‍, ഇ എം നാരായണന്‍, കെ പുഷ്പവല്ലി, വിപിന്‍ രാജ് വി എല്‍, ജെയിംസ് കുര്യന്‍, വേണു കെ ജി, രമേശ് കെ, ശ്രീജിത്ത് എസ് ആര്‍, സാബു അബ്രാഹം, സുധീഷ് എം എസ്, മനേഷ് കെ വി എന്നിവര്‍ സംസാരിച്ചു.
