മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജില്ലാ രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ ഡീ ലിമിറ്റേഷൻ കമ്മീഷൻെ ഉടൻ തന്നെ സർക്കാർ നിയോഗിക്കുമെന്നും മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു പ്രതികരണം. കേരളത്തിൽ മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകൾ വിഭജിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതോടെ, സംസ്ഥാനത്ത് പുതിയ മൂന്ന് ജില്ലകൾക്കായുള്ള ആവശ്യത്തിന് കൂടുതൽ പ്രതീക്ഷയേറുകയാണ്.

മൂവാറ്റുപുഴക്കാരെ തനിക്ക് വളരെ ഇഷ്ട്ടമാണ്. എന്നാൽ മൂവാറ്റുപുഴ ഒരു ജില്ലയാകും എന്ന് പറയുമ്പോൾ ചെറിയ വിഷമം ഉണ്ട് കാരണം തന്റെ ജില്ലയിൽ നിന്ന് മൂവാറ്റുപുഴ വേറിട്ടുപോകും .എന്നാലും ഇക്കാര്യങ്ങളെല്ലാം സർക്കാർ പരിശോധിക്കുകയാണെന്നും ഡീലിമിറ്റേഷൻ കമ്മീഷൻ സർക്കാർ കൊണ്ടുവരുമെന്നും അക്കാര്യത്തിൽ ഇത് കൂടി പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എറണാകുളം – ഇടുക്കി ജില്ലകളുടെ അതി‍ർത്തിയായ മൂവാറ്റുപുഴയെ, കോതമംഗലം, മൂവാറ്റുപുഴ, താലൂക്കുകൾ, കുന്നത്തുനാടിൻ്റെ ഒരു ഭാഗം എന്നിവചേർത്ത് ജില്ലയാക്കണമെന്ന് കാലങ്ങളായുളള ആവശ്യമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *