കല്‍പ്പറ്റ: ഇരുപത്തിയാറാമത് വയനാട് ജില്ലാ ജുഡോ ചാമ്പ്യന്‍ഷിപ്പ് കല്‍പ്പറ്റ സെന്റ് ജോസഫ് കോണ്‍വെന്റ് സ്‌കൂളില്‍ വെച്ച് നടന്നു.കേരള ജുഡോ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഗിരീഷ് പെരുന്തട്ട സ്വാഗതം പറഞ്ഞു. ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി സലീം കടവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണന്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോണ്‍ മാതാ മുഖ്യാതിഥിയായിരുന്നു.
സെന്റ് ജോസഫ് കോണ്‍വെന്റ് സ്‌കൂളിലെ സിസ്റ്റര്‍ സുജയ സെബാസ്റ്റ്യന്‍, വയനാട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് വിജയ ടീച്ചര്‍, കേരള ജുഡോ അസോസിയേഷന്‍ സെക്രട്ടറി റണ്‍, വയനാട് സൈക്ലിംഗ് അസോസിയേഷന്‍ സെക്രട്ടറി സുബൈര്‍ ഇളകുളം, സോളമന്‍, എല്‍.എ വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല സദാനന്ദന്‍ , വിഷ്ണു പി.ജെ ബൈജു പി.സി എന്നിവര്‍ സംസാരിച്ചു.
