പുളിയാര്‍മല: സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ 2026 ആഗസ്റ്റ് 17 മുതല്‍ 2027 ജനുവരി 31 വരെ നടത്തുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം കൈനാട്ടി പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ പാണക്കാട്, ജില്ലയിലെ സാദാത്തുക്കള്‍, ഉസ്താദുമാര്‍, ഉമറാക്കള്‍, സമസ്തയുടെ വിവിധ പോഷക സംഘടനാ നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം നടന്നത്.
സമസ്ത മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ടി. ഹംസ ഉസ്താദ് മുന്‍ ഡെപ്യൂട്ടി കലക്ടര്‍ അബൂബക്കര്‍ വെങ്ങപ്പള്ളിക്ക് മെമ്പര്‍ഷിപ്പ് നല്‍കി ക്യാമ്പയിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
