കല്‍പ്പറ്റ: ഓണത്തിന്റെ ആഘോഷപ്പെരുമയില്‍ വയനാട്. കേരള ടൂറിസം വകുപ്പ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, വയനാട് ഡി.ടി.പി.സി. എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വയനാട് ജില്ലാതല ഓണം വാരാഘോഷത്തിന് തുടക്കമായി. കലയും സംസ്‌കാരവും പാരമ്പര്യവും വിനോദവും സമന്വയിപ്പിച്ചുകൊണ്ട് വിവിധ പരിപാടികളാണ് വാരാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.ആഘോഷത്തിന്റെ ഭാഗമായി സൈക്കിള്‍, ബുളറ്റ് വിളംബരറാലി നടത്തി.
പുക്കോട് തടാകത്തില്‍ നിന്നും ആരംഭിച്ച സൈക്കിള്‍ റാലി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനിഫ ഫ്‌ലാഗ് ഓഫ് ചെയ്തു.കല്‍പ്പറ്റയില്‍ നടന്ന സമാപന പരിപാടിജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനംചെയ്തു.
ബുളറ്റ് റാലി വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് കെ.വി.രാജന്‍ ഫ്‌ലാഗ് ഓഫ്‌ചെയ്തു.കുന്നംമ്പറ്റയില്‍നടന്ന ഫുട്‌ബോള്‍ മത്സരങ്ങള്‍ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംലഹംസഉദ്ഘാടനം ചെയ്തു.വിളംബരജാഥ, പൂക്കള മത്സരം, കുടുംബശ്രീ പ്രവര്‍ത്തകരുടെ മെഗാ തിരുവാതിര, വടംവലി, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങി ജനപങ്കാളിത്തം ഉറപ്പാക്കുന്ന നിരവധി പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി തിങ്കളാഴ്ച്ച നടക്കും.
