മാനന്തവാടി: നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ട അജിസന്‍ എന്ന യുവാവിനെ സ്വന്തം ജീവന്‍ പോലും തൃണവല്‍ഗണിച്ച് രക്ഷപ്പെടുത്തിയ ധീരരായ യുവാക്കളെ ആദരിച്ചു. കൊട്ടയാടന്‍കുന്നില്‍ സ്വാതി കൃഷ്ണന്‍ (24),പുത്തന്‍ കണ്ടത്തില്‍ പി.എസ്. ആദര്‍ശ് (20), കൊളവയലില്‍ ആല്‍ബിന്‍ പ്രകാശ് (21), വില്ലന്താനത്ത് ശരണ്‍ രാകേഷ് (21), കുളത്തുവയല്‍ ജിഷ്ണു പ്രകാശ് (26) എന്നിവരെയാണ്എടവക ഗ്രാമപഞ്ചായത്തിലെ എള്ളുമന്ദം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ സ്‌നേഹാദരവ് നല്‍കിയത്. നിയന്ത്രണം വിട്ട് പുഴയില്‍ അകപ്പെട്ട അജിസനെ സാഹസികമായാണ് യുവാക്കള്‍ കരയ്‌ക്കെത്തിച്ച് ജീവന്‍ രക്ഷിച്ചത്. എള്ളുമന്ദത്ത് സംഘടിപ്പിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ സുധാകരനും വാര്‍ഡ് മെമ്പര്‍ ഗോള്‍ഡ ഷിനോജും അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്തഫ തയ്യുള്ളതില്‍, പഞ്ചായത്തംഗം കെ.ആര്‍. ജയപ്രകാശ്, ഫാ. ചാണ്ടി പുനക്കാട്ട് എന്നിവര്‍ സംസാരിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായവര്‍ക്ക് കുടുംബശ്രീയുടെ ഉപഹാരമായി പ്രത്യേക മൊമന്റോയും ചടങ്ങില്‍ കൈമാറി. നാടിനാകെ മാതൃകയായ ഇവരുടെ ധീരതയെ ചടങ്ങില്‍ പങ്കെടുത്തവര്‍ പ്രശംസിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *