വെള്ളമുണ്ട: വയനാട്ടിലെ തലമുതിര്‍ന്ന മുസ്ലിം ലീഗ് നേതാവും വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ പി.എ.ആലി ഹാജിയെ ജന്മനാടിന്റെ ആദരം അര്‍പ്പിച്ച് കൊണ്ട് വാരാമ്പറ്റ യു.ഡി.എഫ് കമ്മിറ്റി സര്‍വ്വകക്ഷി അനുസ്മരണം സംഘടിപ്പിച്ചു.
ഏ.ഐ.സി.സി മെമ്പര്‍ എന്‍.ഡി. അപ്പച്ചന്‍ എക്‌സ് എം.എല്‍.എ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.മോയി വാരാമ്പറ്റ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ്, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ ഏ.എന്‍.പ്രഭാകരന്‍, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡണ്ട് വിജയന്‍ കൂവണ, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഒ.ടി.മുഹമ്മദ് ഉനൈസ്, പഞ്ചായത്ത് മെമ്പര്‍മാരായ കെ.സി.സുധാകരന്‍, എം.പി.സുരേഷ് കുമാര്‍, വിവിധ സംഘടനാ പ്രതിനിധികളായ പി.ടി.സുഗതന്‍ മാസ്റ്റര്‍, എ.സി. മായന്‍ ഹാജി, ഷാജി ജേക്കബ്, പി.എ അസീസ്, വി.വി.ബാലന്‍, കെ.വിജയന്‍, ടി.എച്ച്.ഉസ്മാന്‍ ഹാജി, ഇ.ഹരീന്ദ്രന്‍, പി.ഏ.ഗഫൂര്‍, പി.ഒ.നാസര്‍, പി.ഉസ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.ടി.കെ.മമ്മൂട്ടി സ്വാഗതവും ശ്രീജിത്ത് ബി.കെ. നന്ദിയും പറഞ്ഞു

By admin

Leave a Reply

Your email address will not be published. Required fields are marked *