കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമം. തടവുകാരനും ഹാഷിഷ് ഓയില്‍ കൈമാറാന്‍ ശ്രമിച്ചവര്‍ക്കും എതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. സുഹൈല്‍ എം, മുബീന്‍ എന്നിവര്‍ക്കും റിമാന്‍ഡ് തടവുകാരനായ മുഹമ്മദിനും എതിരെയാണ് കേസെടുത്തത്.

ഇന്നലെയാണ് സുഹൈല്‍ മുഹമ്മദിനെ കാണാന്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയത്.സംശയം തോന്നിയ സുരക്ഷ ജീവനക്കാര്‍ തടഞ്ഞുവെച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധിച്ചെങ്കിലും സുഹൈലില്‍ നിന്ന് ഒന്നും കണ്ടെത്താനായില്ല. സുഹൈല്‍ ജയിലിനകത്തേക്ക് മുഹമ്മദിനായി കൈമാറിയ ചെരുപ്പ് പരിശോധിച്ചപ്പോഴാണ് രണ്ട് ചെരുപ്പുകളിലും ദ്വാരം ഉണ്ടാക്കി ഒളിപ്പിച്ച 0.5 ഗ്രാം ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്.

മുഹമ്മദ് ആവശ്യപ്പെട്ടത് പ്രകാരം മുബീനില്‍ നിന്ന് വാങ്ങിയാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് സുഹൈല്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു. ഭാര്യയുടെ ഫോണില്‍ നിന്ന് കോണ്ഫറന്‍സ് കാള്‍ ചെയ്താണ് മുഹമ്മദ് സുഹൈലുമായി മയക്കുമരുന്ന് എത്തിക്കാന്‍ ആസൂത്രണം നടത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *