മാനന്തവാടി: അന്തരിച്ച കോഴിക്കോട് സിറ്റി നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ.ജെ. ജോൺസണ് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി. ബത്തേരി ഡി.വൈ.എസ്.പി എം.എം അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്സ് എസ്.ഐ. കെ.പി. അബ്ബാസും സംഘവും അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി. ആകാശത്തിലേക്ക് വെടിയുതിർത്ത ശേഷം അന്ത്യ വിശ്രമത്തിലേക്ക് പോകുന്നതിന്റെ പ്രതീകമായി ബ്യൂഗിൾ വായിച്ചു. കോഴിക്കോട് നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ ടി. മനോഹരൻ, ഡിവൈ.എസ്.പി.മാരായ ഷജു ജോസഫ് (എസ് എം.എസ്), എം.പി രാജേഷ്(നർകോട്ടിക് സെൽ), എം.ഡി സുനിൽകുമാർ (എസ്.എസ്.ബി) തുടങ്ങിയവരും ജില്ലയിലെ വിവിധ പോലീസ് ഇൻസ്പെക്ടർമാർ, സബ് ഇൻസ്പെക്ടർമാർ മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *