മാനന്തവാടി: വിമന്‍ ഇന്ത്യ മൂവ്‌മെന്റ് വയനാട് ജില്ലാ കൗണ്‍സില്‍ മാനന്തവാടിയില്‍ സമാപിച്ചു. 2026-2029 കാലയളവിലേക്കുള്ള പുതിയ ജില്ലാ കമ്മിറ്റിയെ കൗണ്‍സിലില്‍ തിരഞ്ഞെടുത്തു. ജില്ലാ കൗണ്‍സില്‍ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സ്ത്രീകളുടെ ഉന്നമനത്തിനും അവകാശ സംരക്ഷണത്തിനും സംഘടന നടത്തുന്ന ഇടപെടലുകള്‍ വരും നാളുകളില്‍ കൂടുതല്‍ ശക്തമാക്കണമെന്ന് അവര്‍ ആഹ്വാനം ചെയ്തു. തുടര്‍ന്ന്, കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സംഘടനാ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ ജനറല്‍ സെക്രട്ടറി നുഫൈസ റസാഖ് അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളുടെ പ്രഖ്യാപനത്തിന് എസ് ഡിപിഐ വയനാട് ജില്ലാ പ്രസിഡന്റ് എ യൂസുഫ്, ജില്ലാ ജനറല്‍ സെക്രട്ടറി പി ടി സിദ്ധീഖ് എന്നിവര്‍ നേതൃത്വം നല്‍കി. പുതിയ ജില്ലാ ഭാരവാഹികള്‍: ജംഷീദ നൗഷാദ് (പ്രസിഡന്റ്), മൈമൂന നാസര്‍ (ജനറല്‍ സെക്രട്ടറി), നുഫൈസ റസാഖ്, ബബിത ശ്രീനു (വൈസ് പ്രസിഡന്റുമാര്‍), സുബൈദ ജലീല്‍, മുനീറ ശിഹാബ് (ജോയിന്റ് സെക്രട്ടറിമാര്‍), റൈഹാനത് തിനപുരം(ട്രഷറര്‍), കമ്മിറ്റി അംഗങ്ങള്‍: സഫീന ഹംസ, മുബീന ഗഫൂര്‍, നജ്‌ല, സുബൈദ ജാഫര്‍. യോഗത്തില്‍ എസ് ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് ഇ ഉസ്മാന്‍, യങ് ഡെമോക്രാറ്റ്‌സ് ജില്ലാ ജോയിന്റ് കണ്‍വീനര്‍ സുമയ്യ പി കെ എന്നിവര്‍ പുതിയ കമ്മിറ്റിക്ക് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *