മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഒരുക്കിയ ടൗണ്‍ഷിപ്പ് എം.പി. പ്രിയങ്ക ഗാന്ധി, മന്ത്രിമാരായ എ.പി. അനിൽകുമര്‍, പി.സി വിഷ്‌ണുനാഥ്, ജനപ്രതിനിധികള്‍ എന്നിവര്‍ സന്ദർശിച്ചു. ടൗൺഷിപ്പിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി എം. പി വിലയിരുത്തി.

എം.എൽ.എ.മാരായ ഐ.സി. ബാലകൃഷ്ണൻ, ഉഷാ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ സി. ചെല്‍സാസിനി, എ.ഡി.എം. കെ. അജീഷ്, വാർഡ് കൗൺസിലർ ഷമീർ ഒടുവിൽ, ടൗൺഷിപ്പ് സി.ഇ.ഒ. ഇ.ടി. രാകേഷ്, ജനപ്രതിനിധികള്‍ എന്നിവര്‍ സന്ദര്‍ശനത്തില്‍ എം.പി.ക്കൊപ്പം ഉണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *