ശ്രീ സത്യ സായി സേവാ സമിതി കൽപ്പറ്റയും, ഭാരതീയ ചികിത്സാ വകുപ്പ്,നാഷണൽ ആയുഷ് മിഷൻ വയനാടും സംയുക്തമായി പൊന്നട കാട്ടുനായ്ക്ക ഉന്നതിയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 2026 സെപ്റ്റംബർ 25-ന് രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജാഫർ പാലക്കൽ ഉദ്ഘാടനം ചെയ്തു.
SSSSS ജില്ലാ പ്രസിഡന്റ് ജിതേഷ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ബാബു വൈദ്യർ പി.എൻ. സ്വാഗതവും, ശിവപ്രസാദ് നന്ദിയും രേഖപ്പെടുത്തി. തുടർന്ന് നടന്ന ചടങ്ങിൽ ഭാരതീയ ചികിത്സാ വകുപ്പ് സീനിയർ സൂപ്രണ്ട് വിനോദ് എം എസ്, വാർഡ് മെമ്പർ ശ്രീജിത്ത് വി,
അനിൽ കുമാർ MG (ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ, പിണങ്ങോട്), രാധാ ശ്രീകുമാർ, ഡോ. നസീമ.പി.കെ.എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ക്യാമ്പിന്റെ ഭാഗമായി നടന്ന ജീവിതശൈലി, ആരോഗ്യ ബോധവൽക്കരണ ക്ലാസിന് ഡോ. മാനസി നമ്പ്യാർ നേതൃത്വം നൽകി. നിരവധി പേർ ക്യാമ്പിന്റെ പ്രയോജനം നേടി.
