കൽപ്പറ്റ:

ഒക്ടോബർ ഒന്നിന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന അന്താരാഷ്‌ട്ര കാപ്പി ദിനാഘോഷത്തിൻ്റ പോസ്റ്റർ പ്രകാശനം ചെയ്തു.

കോഫി റാലി, പ്രദർശനം, സെമിനാർ , പൊതുസമ്മേളനം , കോഫി പാർട്ടി എന്നിവ യാണ് ആഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്.

മന്ത്രിമാർ, എം പി മാർ , എം . എൽ എ മാർ മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ കർഷക പ്രതി നിധികൾ തുടങ്ങിയവർ പങ്കെടുക്കും.

സംസ്ഥാന കൃഷി വകുപ്പ്, കോഫി ബോർഡ് ,കേര പ്രൊജക്ട് എന്നിവയുടെ നേതൃത്വത്തിൽ വ്യവസായ വകുപ്പ് , വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ , കേരള എഫ്.പി.ഒ- എഫ് പി സി കൺസോർഷ്യം , സൗത്ത് ഇന്ത്യൻ കോഫി ഗ്രോവേഴ്‌സ് അസോസിയേഷൻ, എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ.

. അനുബന്ധ പരിപാടികൾ സെപ്റ്റംബർ 29-ന് മാനന്തവാടി വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി ഓഡിറ്റോറിയത്തിലും 30-ന് ബത്തേരി ഹോട്ടൽ റീജൻസി ഓഡിറ്റോറിയത്തിലും നടക്കും.

സ്വാഗത സംഘം യോഗത്തോടനുബന്ധിച്ച് കാപ്പി ദിനാഘോഷത്തിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു. കോഫി ബോർഡ് ജോയിൻ്റ് ഡയറക്ടർ ഡോ. എം കറുത്തമണി, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സീമ എന്നിവർ ചേർന്ന് പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു. വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് അലി ബ്രാൻ, സെക്രട്ടറി മധു ബൊപ്പയ്യ, കേരള എഫ് പി ഒ കൺസോർഷ്യം സംസ്ഥാന പ്രസിഡണ്ട് സാബു പാലാട്ടിൽ , കോഫി ബോർഡിലെയും വ്യവസായ വകുപ്പിലെയും കൃഷി വകുപ്പിലെയും ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *