വയനാട്: റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന് എതിരായ എക്സൈസ് കേസിൽ ഭാര്യാ മാതാവിന്റെ മൊഴിയെടുക്കാൻ എക്സൈസ് സംഘം. മദ്യം കണ്ടെടുത്ത വയനാട് വാഴവറ്റയിലെ വീടിന്റെ ഉടമ ഭാര്യാ മാതാവ് ലില്ലി ജോസ് ആണ് എന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം. വീട് ആന്റോയുടേത് തന്നെ എന്ന് തെളിയിക്കാനാണ് അന്വേഷണ സംഘത്തിന്റെ സുപ്രധാന നീക്കം. മൊഴിയെടുക്കലിന് വൈകാതെ നോട്ടീസ് നൽകും.

വീട് ബാങ്ക് ജപ്തി ചെയ്തശേഷം ലേലത്തിൽ ലില്ലി ജോസ് എന്ന വ്യക്തി വാങ്ങിയെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം. വീട് തന്റെ പേരിലല്ലെന്നും, കേസിൽപ്പെട്ടു കിടക്കുന്നതാണെന്നും, കോടതി അറ്റ്ച്ച്മെന്റിന്റെ പരിഗണനയിലുള്ളതിനാൽ തന്റെ പേരിൽ കേസെടുക്കാനാകില്ലെന്നും ആന്റോ അഗസ്റ്റിൻ സുൽത്താൻ ബത്തേരി കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വാദിച്ചിരുന്നു.

വാഴവറ്റയിലെ വീട് നിർമ്മിച്ചത് ദുരന്തനിവാരണ അതോറിറ്റി നിർദേശങ്ങൾ ലംഘിച്ചാണെന്നും എക്സൈസ് പറയുന്നു. ആന്റോയുടെ വീട്ടിൽ എക്‌സൈസ് നടത്തിയ റെയ്ഡിൽ, 138 കുപ്പികളിലായി അനധികൃതമായി സൂക്ഷിച്ച 67 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്. പിടികൂടിയ മദ്യത്തിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നും എക്‌സൈസ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *