നെല്ലിയമ്പം: ‘കൈയോട് കൈ – സ്വച്ഛതാ ഹി സേവ 2026’ന്റെ ഭാഗമായി നെല്ലിയമ്പം ഗവ. എൽ.പി. സ്കൂളിലെ പി.ടി.സി.എം. സന്ധ്യ എൻ.കെ., പ്രീ-പ്രൈമറി അധ്യാപിക പ്രീതി പ്രഭാകരൻ എന്നിവരെ ആദരിച്ചു.
പരിപാടി പി.ടി.എ. പ്രസിഡന്റ് സബ്ന ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ. പ്രസിഡന്റ് ജാസ്മിൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ.ജി. ഷൈലജ സ്വാഗതവും സീനിയർ അധ്യാപിക വിജി ജോസഫ് നന്ദിയും പറഞ്ഞു.
അധ്യാപകരായ കെ.എൻ. സിദ്ദീഖ്, ശ്രീജ സൈമൺ, രസ്ന, പി.ടി.എ. അംഗം ഇസ്മായിൽ എന്നിവർ ആശംസകൾ നേർന്നു.
