ഡൽഹി: വിമാനത്തിൽ കയറി സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ഡൽഹി പൊലീസിനോടും എയർപോർട്ട് അതോറിറ്റിയോടും വിശദീകരണം തേടി എയർ ഇന്ത്യ. ഡൽഹി പൊലീസ് നടപടിയിലാണ് എയർ ഇന്ത്യ വിശദീകരണം തേടിയത്. ആരാണ് അനുമതി നൽകിയത്, ഏത് നടപടിക്രമമാണ് പാലിച്ചത്, എയർലൈനുമായി ആവശ്യമായ ഏകോപനം നടന്നിരുന്നോ എന്ന് എയർ ഇന്ത്യ ചോദിച്ചു.

അതിനാടകീയമായമാണ് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. തലസ്ഥാന മണ്ണിലേക്ക് കാലുകുത്തുന്നതിന് മുമ്പ് റൺവേയിൽ കാത്തുനിന്ന പൊലീസ് സംഘം വിമാനത്തിനുള്ളിൽ വെച്ച് തന്നെ ദീപ്കെയെ കസ്റ്റഡിയിലാക്കുകയായിരുന്നു. സിജെപി വക്താവ് സൗരവ് ദാസ്, അഷുതോഷ് റാങ്ക എന്നിവരും പൊലീസ് തടവിലാണ്. ഇവരെ എവിടെയാണ് പാർപ്പിച്ചിരിക്കുന്നതെന്ന് വിവരമില്ല.

ഡൽഹി വിമാനത്താവളത്തിലെ അറൈവൽ ഗേറ്റിൽ മാധ്യമങ്ങൾ കാത്തുനിൽക്കുമ്പോഴാണ് പൊലീസിന്റെ നാടകീയ നീക്കം. വിമാനം റൺവേയിൽ നിന്നയുടൻ പൊലീസ് ദീപ്കേയുടെ സീറ്റിന് നേരെ പാഞ്ഞു. സംഘർഷം ഒഴിവാക്കാൻ വനിതാ പൊലീസുകാരെ ഉപയോഗിച്ചായിരുന്നു അറസ്റ്റ്. പൊലീസ് നടപടി ഏത് സമയവും പ്രതീക്ഷിച്ച ദീപ്കെ ഉദ്യോഗസ്ഥരുടെ വരവും കസ്റ്റഡിയുമെല്ലാം ലൈവായി ചിത്രീകരിച്ചിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *