പനമരം : നന്മയും ആത്മീയ വിശുദ്ധിയും ചോര്‍ന്നുപോകാതെ കുരുന്നുകളിലെ സര്‍ഗ്ഗാത്മക കഴിവുകളെ പുറത്തെടുക്കാനും ധാര്‍മികതയിലധിഷ്ഠിതമായ തലമുറയെ വാര്‍ത്തെടുക്കാനും മദ്‌റസാ കലാമേളകള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസുഫ് പ്രസ്താവിച്ചു. പനമരം റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിക്കുന്ന ഇസ്‌ലാമിക കലാ സാഹിത്യ മത്സരമായ ‘മുസാബഖ’ നെല്ലിയമ്പം ഖുവ്വത്തുല്‍ ഇസ്‌ലാമം മദ്‌റസയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ആധുനിക ലോകത്ത് കുരുന്നുകള്‍ക്ക് മുന്നില്‍ വഴിതെറ്റിക്കുന്ന പല വേദികളും സജീവമാകുമ്പോള്‍, അശ്ലീലതകളില്ലാതെ അതിരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് കുട്ടികളുടെ ചിന്താശേഷിയെയും സര്‍ഗ്ഗവാസനകളെയും പ്രോത്സാഹിപ്പിക്കുന്ന മദ്‌റസാ മുസാബഖകള്‍ സമൂഹത്തിന് വലിയ മാതൃകയാണ്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശനി, ഞായര്‍ (ഒക്ടോബര്‍ 10, 11) ദിവസങ്ങളിലായി നടക്കുന്ന കലാമേളയില്‍ അറുപതോളം ഇനങ്ങളിലാണ് വിവിധ മദ്‌റസകളില്‍ നിന്നുള്ള കുരുന്നുകള്‍ മാറ്റുരയ്ക്കുന്നത്. ചടങ്ങിന് മുന്നോടിയായി നെല്ലിയമ്പം മഹല്ല് ചെയര്‍മാന്‍ കെ.സി. യൂസുഫ് ഹാജി പതാക ഉയര്‍ത്തി. മിഖ്ദാദ് അഹ്‌സനിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ഉദ്ഘാടന സംഗമത്തില്‍ റൈഞ്ച് സെക്രട്ടറി ജഅഫര്‍ സഅദി സ്വാഗതം പറഞ്ഞു.നെല്ലിയമ്പം അശ്‌റഫ് ഫൈസി നന്ദി രേഖപ്പെടുത്തി, റൈഞ്ച് പ്രസിഡന്റ് അശ്‌റഫ് ഫൈസി അധ്യക്ഷത വഹിച്ചു. മുഹമ്മദ് റഹ്മാനി തരുവണ മുഖ്യപ്രഭാഷണം നടത്തി. നെല്ലിയമ്പം മഹല്ല് പ്രസിഡന്റ് സലാം നീലാല, സെക്രട്ടറി അബ്ദുല്ലത്തീഫ്, മുജീബ് കാക്കറത്ത്, അബൂബക്കര്‍ റഹ്മാനി, ഇബ്രാഹിം കാടാംതോട്ടില്‍, വി. ഉമര്‍ ഹാജി, അബ്ദുല്‍ ഹമീദ്, സലിം ചോലയില്‍, സുബൈര്‍ പാറക്കണ്ടി, സിദ്ദീഖ് ചോലയില്‍,ഇസ്മായില്‍ മൗലവി, സിദ്ദീഖ് ഫൈസി, അക്ബര്‍ ഫൈസി,നിസാര്‍ മൗലവി, അബ്ദുള്ള മാസ്റ്റര്‍, മുഹമ്മദലി ഗസാലി, ഷൗക്കത്തലി മൗലവി,ഷിഹാസ് ഫൈസി, അഫ്‌സല്‍ ഗസാലി,മുബഷിര്‍ ഫൈസി, ശിഹാബ് ഗസാലി, റാഫി പീച്ചങ്കോട്, അബ്ദുറഹ്മാന്‍ ഫൈസി, മിദ്‌ലാജ് ഫൈസി സംബന്ധിച്ചു. രണ്ടാം ദിന പരിപാടി ഇന്ന് കാലത്ത് 9:30 ന് പരിപാടി ആരംഭിക്കും , വൈകുന്നേരം മുഅല്ലിം, വിദ്യാര്‍ത്ഥി വിഭാഗങ്ങളിലെ ചാമ്പ്യന്‍ഷിപ്പ് നേടുന്ന മദ്‌റസക്ക് നാളെ ട്രോഫി വിതരണവും, സര്‍ട്ടിഫിക്കറ്റ്, സമ്മാന വിതരണവും നടക്കും, ഗേള്‍സ്, ബോയ്‌സ്, വിഭാഗങ്ങളിലും, കിഡ്ഢിസ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍, അലുംനി, മുഅല്ലിം കാറ്റഗറിയില്‍ അറുപത്തിനാല് ഇനങ്ങളില്‍ പതിനാല് മദ്‌റസകളില്‍ നിന്നായി അഞ്ഞൂറ് മത്സരാര്‍ത്ഥികളാണ് മാറ്റുരക്കുന്നത്, അറബിഉറുദു ഇംഗ്‌ളീഷ് മലയാളം ഭാഷകളിലായി രചനാ മത്സരങ്ങളുള്‍പ്പെടെയുള്ളതില്‍ മികച്ച പ്രകടനം നേടുന്നവര്‍ ജില്ലാ മത്സരങ്ങള്‍ക്ക് അവസരം നേടും
