കൽപ്പറ്റ:ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി, വിദ്യാഭ്യാസ – സാമൂഹ്യ മേഖലകളിൽ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് കൽപ്പറ്റ ഗവ. എൽ.പി സ്കൂളിലെ അറബിക് അധ്യാപകൻ ഇ മുസ്തഫ മാസ്റ്റർ ക്ക് മഹാത്മജി പുരസ്കാരം ഹൈബി ഈഡൻ എം.പിയും , അൻവർ സാദത്ത് എംഎൽഎയും ഒന്നിച്ച് നൽകി .
സ്കൂളിന്റെ ഭൗതികവും ഗുണപരവുമായ വികസനത്തിനും വിദ്യാർത്ഥികളുടെ പഠന പുരോഗതിക്കും വേണ്ടി നിരന്തരം പ്രവർത്തിക്കുന്ന വ്യക്തിയാണ് മുസ്തഫ മാഷ്. മികച്ചൊരു അധ്യാപക പരിശീലകനും കൗൺസിലറുമായ അദ്ദേഹം അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്കായി നിരവധി പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകിവരുന്നു.
സി.എം കിഡ്സ്(LSS), യു.എസ്.എസ് (USS), എൻ.എം.എം.എസ്.ഇ (NMMSE) എന്നീ സ്കോളർഷിപ്പ് പരീക്ഷകളിൽ വിദ്യാർത്ഥികളെ മികച്ച വിജയത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കാണ് അദ്ദേഹം വഹിക്കുന്നത്. ഗണിതശാസ്ത്രത്തോടുള്ള പ്രത്യേക താല്പര്യം മുൻനിർത്തി അടിസ്ഥാന ഗണിതം, ഗണിത തന്ത്രങ്ങൾ, ഗണിത ക്വിസ്, ഗണിതകേളി തുടങ്ങിയ പുസ്തകങ്ങളും വിവിധ സ്കോളർഷിപ്പ് പരീക്ഷകൾക്കായുള്ള ഗൈഡുകളും ‘ട്രെൻഡ് ബുക്ക്സ്’ പുറത്തിറക്കിയിട്ടുണ്ട്.
2008-ലെ മനോരമ എയർ ഇന്ത്യ ബോൾട്ട് അവാർഡ്, 2025-ലെ ഗുരുജ്യോതി പുരസ്കാരം, 2026-ലെ ഗുരുശ്രേഷ്ഠ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ മുൻപും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മുസ്തഫ മാഷിന്റെ ഈ പുതിയ നേട്ടത്തിൽ സ്കൂൾ സഹപ്രവർത്തകരും പി.ടി.എ ഭാരവാഹികളും നാട്ടുകാരും സന്തോഷം പങ്കുവെക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *