അധ്യാപികയും ഗാനരചയിതാവുമായ ലിജി ശ്രീവരത്തിന് ദേശീയ ഭാരത് സേവക് പുരസ്കാരം. ഒക്ടോബർ 12 ന് തിരുവനന്തപുരത്ത് ബി എസ് എസ് ആസ്ഥാനത്തുവെച്ച് ഭാരത് സേവക് അഖിലേന്ത്യാ ചെയർമാൻ ബി.എസ് ബാലചന്ദ്രനാണ് പുരസ്കാരം സമ്മാനിച്ചത്. മലയാളം കലാസാഹിത്യവേദിയുടെ സംസ്ഥാന ജോ. സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്ന ലിജിശ്രീവരം ഇതിനകം ഒട്ടനവധി ഗാനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ( അതിജീവനം, ജീവൻ്റെ പാതി, പ്രണയമഴ, നീ വന്ന നാളിൽ, അരുളിപ്പുറത്തപ്പൻ, കണ്ണനെത്തേടി ഇളം പൈതലേ കണ്ണാ…) നിരവധി കവിതാ സമാഹരങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബാലസാഹിത്യ മേഖലയിലും രചനകൾ നടത്താറുണ്ട്. ഫിലമെന്റ് കലാസാഹിത്യ വേദി സംസ്ഥാന കമ്മിറ്റി നടത്തിയ പ്രണയ ഗാനരചനാ മത്സരത്തിലും ഫിലമെന്റ് യുവവേദി നടത്തിയ നവകേരള ഗാനരചനാ മത്സരത്തിലും വിന്നറായിരുന്നു. കലാരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ബി.എസ് എസ് പുരസ്ക്കാരം നൽകി ആദരിച്ചത്.
